ദുബായ് കാസറഗോഡ് മുൻസിപ്പൽ കെ.എം.സി.സി ടീമിനുള്ള പ്രശംസ പത്രം കൈമാറി

ദുബായ് യു എ ഇ യുടെ നാല്പത്തി ഒൻപതാം ദേശീയ ദിനത്തിൽ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയും കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ചു ലത്തീഫാ ഹോസ്പിറ്റൽ പരിസരത്തു പ്രത്യേകം സജ്‌ജമാക്കിയ ടെന്റിൽ നടത്തിയ
ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ ഏറ്റവും കൂടുതൽ ബ്ലഡ് ഡോണറ്ററെ പങ്കെടുപ്പിച്ചു ബെസ്റ്റ് പെർഫോമൻസ് കാഴ്ചവെച്ച ദുബായ് കാസറഗോഡ് മുൻസിപ്പൽ കെ.എം.സി.സി ടീമിനുള്ള അനുമോദന സർട്ടിഫിക്കറ്റ് ഡോക്ടർ പി എ ഇബ്രാഹിം ഹാജി മുനിസിപ്പൽ കെ എം സി സി പ്രസിഡന്റ് ഹാരിസ് ബ്രദർസിന് സമ്മാനിച്ചു
ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ക്യാമ്പിനോടനുബന്ധിച്ച് പ്ലേറ്റ്ലെറ്റ് ദാനം ചെയ്തവർക്ക് ജില്ലാ കമ്മിറ്റി അനുമോദന പത്രവും സമ്മാനങ്ങളും വിതരണം ചെയ്തു.
യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാനും ചന്ദ്രിക ഡയറക്ടറുമായ ഡോ: പി.എ ഇബ്രാഹിം ഹാജി, യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാനും മിഡിൽ ചന്ദ്രിക ഗവേണിംഗ് ബോഡി ചെയർമാനുമായ യഹിയ തളങ്കര, യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര, ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, സീനിയർ വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ആക്ടിംഗ് ജന സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡന്റ് റഹീസ് തലശ്ശേരി, സെക്രട്ടറി സംസ്ഥാന സെക്രട്ടറി ഓ മൊയ്‌ദു സാഹിബ് അഡ്വ: ഇബ്രാഹിം ഖലീൽ, ജില്ലാ ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ധീൻ, സലാം തട്ടാനിച്ചേരി, ഫൈസൽ മുഹ്സിൻ വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഷബീർ കൈതക്കാട്, സലാം മാവിലാടം, ഹനീഫ് ബാവ നഗർ, ഷാജഹാൻ കാഞ്ഞങ്ങാട്, ഷബീർ കീഴൂർ, സി.എ. ബഷീർ, ഫൈസൽ പട്ടേൽ, സിദ്ധീഖ് ചൗക്കി, അയ്യൂബ് ഉറുമി, ഡോ: ഇസ്മായിൽ മറ്റു മണ്ഡലം പഞ്ചായത്ത് മുനിസിപ്പൽ ഭാരവാഹികൾ കൈൻഡ്നെസ്സ് ഗ്രൂപ്പ് പ്രതിനിധികളായ അന്വര് വയനാട് . സിയാബ് തെരുവത് തുടങ്ങിയവർ സംസാരിച്ചു
പ്ലേറ്റ്ലറ്റ് ധാനം ചെയ്യുന്നവർക്കു ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി നല്കുന്ന പ്രശംസ പത്രത്തിന്റെയും സമ്മാനത്തിന്റെയും വിതരണോദ്ഗാടനം യഹിയ തളങ്കര മുനിസിപ്പൽ കെ എം സി സി ജനറൽ സെക്രട്ടറി ഹസ്കർ ചൂരിക്ക് നൽകി നിർവഹിച്ചു
ജില്ലാ ട്രഷറർ ഹനീഫ് ടി.ആർ നന്ദി പറഞ്ഞു.

