മജിസ്ട്രേറ്റിന് നേരെ ചെരുപ്പെറിഞ്ഞു : യുവാവിന് രണ്ട് വർഷത്തെ തടവ്

മഹാരാഷ്ട്രയില്‍ മജിസ്‌ട്രേറ്റിന് നേരെ ചെരുപ്പെറിഞ്ഞതിന് യുവാവിനെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി.
കഴിഞ്ഞ ജനുവരിയില്‍ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം മജിസ്‌ട്രേറ്റിന് നേരെ ചെരുപ്പെറിഞ്ഞതിനാണ് യുവാവിനെ താനെ ജില്ലയിലെ ഭിവണ്ടി കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. 2019 ജനുവരി 29 ന് മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട അഷ്‌റഫ് അന്‍സാരി (23) ഭിവണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നേരെ ചെരുപ്പെറിയുകയായിരുന്നു. കൃത്യസമയത്ത് അഭിഭാഷകന്‍ തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തേയും ചെരുപ്പെറിഞ്ഞെന്ന് അഭിഭാഷകന്‍ വിജയ് മുണ്ടെ പറഞ്ഞു.

