KSDLIVENEWS

Real news for everyone

ഇന്നു മുതൽ മുഴുവൻ സർവീസുകളുമായി കെഎസ്ആർടിസി ; ക്രിസ്മസ് പുതുവൽസരം പ്രമാണിച്ച് പ്രത്യേക സർവ്വീസ്

SHARE THIS ON

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കെഎസ്‌ആര്‍ടിസിയുടെ എല്ലാസര്‍വീസുകളും ഇന്ന് പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓടുന്ന രീതി തുടരുമെന്ന് കെഎസ്‌ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു.

ക്രിസ്തുമസ് പുതുവല്‍സര ദിനത്തോടനുബന്ധിച്ച്‌ പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെയാണ് ബസുകള്‍ ഓടുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സര്‍വ്വീസ് നടത്തുക.

പാലക്കാട് – സേലം, മാനന്തവാടി, – കുട്ട, ഇരിട്ടി- മട്ടന്നൂര്‍, മധുര-നാഗര്‍കോവില്‍, മൈസൂര്‍, ചെറുപുഴ എന്നീ സ്ഥലങ്ങളില്‍ കൂടിയാണ് സര്‍വീസ്.അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വ്വീസ് ആരംഭിക്കാനുമെന്നാണ് കെഎസ് ആര്‍ടിസി പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!