കുമ്പഡാജെയിൽ അനിശ്ചിതത്വം ; ബി ജെ പിയും യു ഡി എഫും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ ഇരുവർക്കും പ്രതീക്ഷ സി പി ഐ സ്വതന്ത്രനിൽ ; ഇല്ലെങ്കിൽ ഭാഗ്യം നിർണ്ണായകം

കുംബഡാജെ : ബി ജെ പിക്കും യു ഡി എഫിനും ആറു സീറ്റുവീതം ലഭിച്ച കുംബഡാജെയിൽ പഞ്ചായത്ത് പ്രസിഡന്റിനെ അവശേഷിച്ച ഏക അംഗമായ സി പി ഐ സ്വതന്ത്രൻ അബ്ദുൾ റസാഖ് തീരുമാനിക്കും . പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റസാഖ് നിഷ്പക്ഷത പാലിച്ചാൽ ഏതു മുന്നണി പഞ്ചായത്ത് ഭരിക്കണമെന്ന് ‘ ഭാഗ്യം തീരുമാനിക്കും . 2015 ൽ 13 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യു ഡി എഫിന് ഏഴു സീറ്റ് ലഭിച്ചിരുന്നു . ബി ജെ പിക്ക് ആറും . ഇത്തവണ ബി ജെ പിയുടെ പ്രമുഖ നേതാവായ എം സഞ്ജീവ ഷെട്ടി , കൃഷ്ണശർമ്മ , ഹരീഷ് ഗോസാഡ , സുന്ദര എന്നിവർ വിജയികളാണ് . യു ഡി എഫിൽ ഹമീദ് , എലിസബത്ത് കാസ്റ്റ് എന്നീ പ്രമുഖരും വിജയിച്ചു .

