ഹൊസങ്കടിയിലുണ്ടായ രാഷ്ട്രീയ സംഘർഷം ; 49 പേർക്കെതിരെ കേസ്

മഞ്ചേശ്വരം : ഹൊസങ്കടിയിൽ മിനിഞ്ഞാന്നു രാത്രിയുണ്ടായ ബി ജെ പി എസ് ഡി പി ഐ സംഘർഷത്തിൽ 49 പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു . ബി ജെ പി പ്രവർത്തകർ സുധീർ ( 35 ) നൽകിയ പരാതിയിൽ എസ് ഡി പി ഐ പ്രവർത്തകരായ സിദ്ദീഖ് , ജാഫർ , നവാസ് ഉൾപ്പെടെ 25 പേർക്കെതിരെ നരഹത്യാശ്രമത്തിനു കേസെടുത്തു . ഇരുമ്പു വടികൊണ്ട് മർദ്ദിച്ചു . പരിക്കേൽപ്പിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു . എസ് ഡി പി ഐ പ്രവർത്തകൻ എർമുടേൽ ഹൗസിലെ അബൂബക്കർ സിദ്ദീഖിന്റെ പരാതിയിൽ അജിത് , സുകുമാര , ആദർശ് , വിജിത്ത് , ദീപക്ക് , സോനു ഉൾപ്പെടെ 24 പേർക്കെതിരെയും കേസെടുത്തു . തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വിജായാഹ്ലാദ പ്രകടനങ്ങൾക്കിടെയാണ് സംഘർഷമുണ്ടായത് . സ്ത്രീയടക്കം എട്ടുപേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റിരുന്നത് . ഈഴവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് .

