KSDLIVENEWS

Real news for everyone

പുതുവർഷത്തിൽ ഈ ഫോണുകളിൽ വാട്ട്ആപ്പ് കിട്ടില്ല ; ശ്രദ്ധിക്കുക . !

SHARE THIS ON

ദില്ലി: പുതുവര്‍ഷത്തോടെ വിവിധ ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട്. ജിയോഫോണ്‍, ജിയോഫോണ്‍ 2, കെയോസ് 2.5.1 ഒഎസ് എന്നിവയുള്‍പ്പെടെയുള്ള ഫോണുകളിലാണ് വാട്സ്‌ആപ്പിന്റെ പ്രവര്‍ത്തനം നിലയ്ക്കുക. വാട്സ്‌ആപ്പ് ചാറ്റ് ഹിസ്റ്ററി സ്മാര്‍ട്ട്ഫോണുകളില്‍നിന്ന് മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് കൈമാറാന്‍ സാധിച്ചേക്കില്ല. എന്നാല്‍ ഇമെയിലില്‍ ചാറ്റ് ഹിസ്റ്ററി അറ്റാച്ചുമെന്റായി എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

ആന്‍ഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ് സിസ്റ്റം മുതലുള്ള ഫോണുകളിലും ഐഒഎസ് 9 മുതലുള്ള ഐഫോണുകളില്‍ മാത്രമേ ഇനി വാട്ട്‌സ്‌ആപ്പ് ലഭിക്കുകയുള്ളു. എച്ച്‌ടിസി ഡിസയര്‍, എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, മോട്ടറോള ഡ്രോയിഡ് റേസര്‍, സാംസങ് ഗാലക്‌സി എസ് 2 തുടങ്ങിയ ആന്‍ഡ്രോയിഡ് ഫോണുകളിലും വാട്സാപ്പ് ലഭിച്ചേക്കും.ഐഫോണ്‍ 4 ഉം മുമ്ബത്തെ മോഡലുകളിലും വാട്ട്‌സ്‌ആപ്പ് ലഭിച്ചേക്കില്ല. വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കുന്നതിന് 4 എസ്, 5, 5 എസ്, 5 സി, 6, 6 എസ് എന്നീ ഐ ഫോണ്‍ മോഡലുകള്‍ക്ക് അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം iOS 9 അല്ലെങ്കില്‍ അതിനുശേഷമുള്ളത്തിലേക്കോ അപ്‌ഡേറ്റ് ചെയ്യണം. നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) ഏതാണെന്ന് അറിയാം ഐഫോണ്‍ ഉപയോക്താക്കള്‍ Settings > General > About എന്ന് ചെയ്യുക. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഫോണിലെ സെറ്റിങ്സിലെ എബൗട്ട് ഫോണ്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!