കോവിഡ്: കാസർഗോഡ് ജില്ലയിൽ മരണനിരക്ക് ഏറ്റവും കുറവെന്നു മന്ത്രി കെ.കെ.ശൈലജ.

കാഞ്ഞങ്ങാട് • ജില്ലയിലെ കോവിഡ് മരണ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞതെന്നു മന്ത്രി കെ.കെ.ശൈലജ . കാഞ്ഞങ്ങാട് എൻഎച്ച്എം ഓഫിസിൽ അവലോകനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി . ജില്ലയിലെ മരണ നിരക്കായ 0.34 ശതമാനം ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് . കോവിഡ് പ്രതിരോധത്തിൽ ജില്ല വളരെ ചിട്ടയോടെയുള്ള പ്രവർത്തനമാണ് നടത്തിയത് . ലോക്സഡൗണിന് ശേഷം സംസ്ഥാനത്ത് കോവിഡ് നിയന്ത്രിക്കുന്നതിൽ മുൻപന്തിയിലാണ് കാസർകോട് . ഈ സർക്കാർ വന്ന ശേഷം ജില്ലയിലെ ആരോഗ്യമേഖലയിൽ പശ്ചാത്തല സൗകര്യം വർധിപ്പിക്കുന്നതിലും തസ്തികകൾ അനുവദിക്കുന്നതിലും വലിയ മുന്നേറ്റം നടത്തി . നാനൂറിലേറെതസ്തികകൾ പുതിയതായി സൃഷ്ടിച്ചു . ജനറൽ ആശുപത്രി കെട്ടിട നിർമാണം പൂർത്തിയായാൽ ലേബർ വിഭാഗം ദേശീയ നിലവാരത്തിലേക്ക് മാറും . ഇവിടെ സർജറി വിഭാഗത്തിന്റെ പുതിയ കെട്ടിടം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാനാണ് ആലോചന . സ്ത്രീകളുടെയും കുട്ടികളുടെയും ആശുപ്രതിയുടെ കെട്ടിട നിർമാണവും ദ്രുതഗതിയിലാണ് . ഇതും ഫെബ്രുവരിയിൽ തന്നെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ . ജില്ലയിലെ 23 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും.മംഗൽപാടി , ബേഡകം താലൂക്ക് ആശുപ്രതികൾക്ക് മാർ പ്ലാൻ തയാറായി . ഗവ . മെഡിക്കൽ കോളജിന്റെ നിർമാണവും ദ്രുതഗതിയിലാണ് . 300 കിടക്കകളുള്ള ആശുപ്രതി രണ്ടു വർഷം പ്രവർത്തിച്ചാൽ മാത്രമേ മെഡിക്കൽ സീറ്റിന് അപേക്ഷിക്കാനാവൂ . അടുത്ത വർഷം ഇതിന് സാധിക്കുമെന്നാണ് പ്രതീക്ഷ . ലോക് ഡൗണിന് ശേഷം കേരളത്തിൽ വിദഗ്ധർ പ്രവചിച്ച അത്ര കോവിഡ് കണക്ക് ഉയർന്നിട്ടില്ല . കേരളത്തിന് മരണനിരക്ക് 0.36 ശതമാനത്തിൽ ഒതുക്കാൻ സാധിച്ചു . അതാണ് നമ്മുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും അവർ പറഞ്ഞു

