ക്രിസ്തുമത വിശ്വാസികളെ ആക്രമിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു ; മതം മാറ്റ നിരോധന നിയമപ്രകാരം കേസ്

ന്യൂഡല്‍ഹി: ഞായറാഴ്ച പ്രാര്‍ഥനക്കെത്തിയ പാസ്റ്റര്‍ അടക്കമുള്ള ക്രിസ്തുമത വിശ്വാസികളെ ജയ് ശ്രീറാം വിളിപ്പിച്ച് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. അതിന് ശേഷം പൊലീസിനെ കൊണ്ട് അവരെ അറസ്റ്റ് ചെയ്യിച്ച് ‘ലവ് ജിഹാദി’െന്റ പേരിലുണ്ടാക്കിയ മതം മാറ്റ നിരോധന നിയമപ്രകാരം അവര്‍ക്കെതിരെ കേസെടുപ്പിക്കുകയും ചെയ്തു.
പുതുവര്‍ഷത്തിലെ ആദ്യ ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ഷാജഹാന്പൂരില്പ്രാര്ഥനക്കെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെ ലാത്തി കൊണ്ടടിച്ച് തെരുവിലൂടെ വലിച്ചിഴച്ചത്. ആക്രമണത്തില്‍ നേഹ എന്ന സ്ത്രീക്ക് കൈക്കും നൈന എന്ന പതിനാലുകാരിക്ക് കാലിനും ഒടിവുണ്ട്.
ജയ് ശ്രീറാം വിളിക്കണമെന്നും യേശു ക്രിസ്തുവിനെ നിന്ദിക്കണമെന്നും ആവശ്യപ്പെട്ട ബജ്റംഗ്ദളുകാര്‍ അല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ബജ്റംഗ്ദള്‍ സിറ്റി കണ്‍വീനര്‍ രാം ലഖന്‍ വര്‍മയുടെ പരാതിയില്‍ പൊലീസ് വിവാദ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 15ഓളം പേര് നടത്തുന്ന പ്രാര്‍ഥന മതം മാറ്റാനുള്ളതായിരുന്നുവെന്നാണ് വര്‍മയുടെ പരാതി. തമിഴ്നാട്ടുകാരനായ പാസ്റ്റര്‍ ഡേവിഡിനും കന്യാകുമാരിയില്‍ നിന്ന് അദ്ദേഹത്തെ കാണാന്‍ വന്ന ജഗനും അവര്‍ തമാസിച്ച കെട്ടിടത്തിെന്റ ഉടമകള്‍ക്കെതിരെയുമാണ് കേസെടുത്തത്. മതംമാറ്റ ആരോപണം ഡേവിഡ് തള്ളിക്കളഞ്ഞു. പ്രാര്‍ഥനക്ക് സ്വന്തം നിലക്ക് വന്നവരെയാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

