KSDLIVENEWS

Real news for everyone

ചെർക്കള – ബദിയഡുക്ക റോഡിന്റെ ശോച്യാവസ്ഥ: ജനകീയ സമരസമിതി ധർണ നടത്തി

SHARE THIS ON

ചെർക്കള: ചെർക്കള-ബദിയടുക്ക റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കാസർകോട് പൊതുമരാമത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.

സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 ദിവസമായി നെല്ലിക്കട്ട ജങ്‌ഷനിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ നടത്തിയത്. ബദിയഡുക്ക പഞ്ചായത്ത് മുൻ പ്രസിഡന്റും സമരസമിതി ചെയർമാനുമായ മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു.

വർക്കിങ് ചെയർമാൻ എം.പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.വി.ജെയിംസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ, കൺവീനർ ഇബ്രാഹിം നെല്ലിക്കട്ട, കുഞ്ഞികൃഷ്ണൻ നായർ കാട്ടുകൊച്ചി, എൻ.എ.അബ്ദുൽഖാദർ, ഗിരി അബൂബക്കർ, ഹനീഫ് കരിങ്ങപള്ളം, ബി.കെ.ബഷീർ, ഹമീദ് നെൽക്ക തുടങ്ങിയവർ സംസാരിച്ചു.

ബിൽതുക കുടിശ്ശികയായതിനെത്തുടർന്ന് കരാറുകാരൻ പണി നിർത്തിവെക്കുകയായിരുന്നു.

റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് മാതൃഭൂമി ഡിസംബർ 22-ന് വാർത്ത നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!