ആഡംബര ജീവിതം നയിക്കാൻ ബൈക്ക് മോഷണം: യുവാവ് അറസ്റ്റിൽ

കുമ്പള: ആഡംബരജീവിതം നയിക്കാൻ ബൈക്ക് മോഷണം പതിവാക്കിയ യുവാവ് കുമ്പളയിൽ അറസ്റ്റിൽ. ഉപ്പള ബപ്പായിത്തോട്ടിയിലെ സഹീറി (33) നെയാണ് കുമ്പള പോലീസ് പിടികൂടിയത്. മോഷ്ടിച്ച ബൈക്കുമായി അതിർത്തി കടന്ന് ആൾ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡിവൈ.എസ്.പി. ബാലകൃഷ്ണൻ, ഇൻസ്പെക്ടർ പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് മോഷ്ടാവ് പിടിയിലായത്.

