KSDLIVENEWS

Real news for everyone

നിയന്ത്രണം വിട്ട കെഎസ്ആർടിസി സ്കൂട്ടറിന്റെ പിന്നിൽ നിന്ന് ഇടിച്ചു കടയിലേക്ക് പാഞ്ഞ് കയറി; സ്കൂട്ടർ യാത്രികരായ യുവദമ്പതികൾക്ക് ദാരുണാന്ത്യം

SHARE THIS ON

തി​രു​വ​ല്ല: പെ​രു​ന്തു​രു​ത്തി​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് മു​ന്നി​ല്‍​പോ​യ സ്കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച ശേ​ഷം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ല്‍ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ യു​വ​ദ​മ്ബ​തി​ക​ള്‍ മ​രി​ച്ചു.

20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​ച​ങ്ങ​നാ​ശേ​രി – തി​രു​വ​ല്ല എം​സി റോ​ഡി​ല്‍ പെ​രു​ന്തു​രു​ത്തി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യ​ത്തു​നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​പോ​കു​യാ​യി​രു​ന്ന കോ​ട്ട​യം ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. 

അമിത വേഗതയില്‍ എത്തിയ ബസ് മുന്നില്‍പോകുകയായിരുന്ന സ്കൂട്ടറില്‍ ഇടിച്ച ശേഷം കണ്ണാടിക്കടയിലേക്ക് ഇടിച്ചുകയറി.വ​ഴി​യ​രു​കി​ല്‍​നി​ന്നി​രു​ന്ന​വ​ര്‍ ഓ​ടി​മാ​റി​യ​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി. പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഏ​താ​നും വാ​ഹ​ന​ങ്ങളും അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!