KSDLIVENEWS

Real news for everyone

​ഗോൾ… രാഹുലിലൂടെ തിരിച്ചടിച്ച് സമനില പിടിച്ച് ബ്ലാസ്റ്റേഴ്സ്

SHARE THIS ON

ബംബോലിം: ഐ.എസ്.എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്.സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ രാഹുൽ കെ.പിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.https://8046b1e7496ed87b62d425f39481b69b.safeframe.googlesyndication.com/safeframe/1-0-37/html/container.html?n=0

തുടർച്ചയായ ആറാം മത്സരത്തിലാണ് ബെംഗളൂരുവിന് ജയമില്ലാതെ പോകുന്നത്. അതിൽ അഞ്ചിലും തോൽവിയായിരുന്നു ഫലം.

24-ാം മിനിറ്റിൽ ക്ലെയ്റ്റൻ സിൽവയിലൂടെ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. ബോക്സിലേക്ക് വന്ന രാഹുൽ ബേക്കെയുടെ ത്രോയിൽ നിന്നായിരുന്നു ബെംഗളൂരുവിന്റെ ഗോൾ. പന്ത് ക്ലിയർ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സാധിക്കാതെ വന്നതോടെ ബോക്സിൽ കുത്തി ഉയർന്ന പന്ത് ക്ലെയ്റ്റൻ സിൽവയുടെ മുന്നിലെക്ക്. ഒരു വശത്തേക്ക് ചെരിഞ്ഞ് സിൽവയുടെ വോളി വലയിൽ.

ബെംഗളൂരു താരം ഉദാന്ത സിങ്ങാണ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചത്. 11, 34 മിനിറ്റുകളിൽ ഉദാന്ത സൃഷ്ടിച്ച അവസരങ്ങൾ കേരളത്തിന്റെ ഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ഛേത്രിയുടെ ഗോളെന്നുറച്ച ഫ്രീ കിക്ക് രക്ഷപ്പെടുത്തി ആൽബിനോ ഗോമസും കേരളത്തിന്റെ രക്ഷകരായി.

കേരളം സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ 73-ാം മിനിറ്റിലാണ് ലാൽതംഗയുടെ ഗോൾ വരുന്നത്. വിവാദമായേക്കാവുന്ന ഒരു ഗോളായിരുന്നു ഇത്. ഗാരി ഹൂപ്പറിന്റെ ഷോട്ട് മുഖത്തിടിച്ച ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് വീണുകിടക്കുമ്പോഴായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. ഗുർപ്രീതിന്റെ മുഖത്ത് തട്ടിത്തെറിച്ച പന്ത് ബ്ലാസ്റ്റേഴ്സ് താരം ക്രോസ് ചെയ്തത് ലാൽതംഗ ഖ്വാൽറിങ്ങിന്റെ മുന്നിലേക്ക്. താരത്തിന്റെ ഷോട്ട് വലയിൽ.

തുടർന്ന് ഇൻജുറി ടൈമിൽ ഗോളന്നുറച്ച രണ്ട് അവസരങ്ങൾ ബെംഗളൂരു നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു രാഹുലിലൂടെ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ. ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലെ ബെംഗളൂരുവിന്റെ ആക്രമണത്തിനൊടുവിൽ പന്ത് ലഭിച്ച രാഹുൽ ഒറ്റയ്ക്ക് മുന്നേറി ഗുർപ്രീതിന് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!