KSDLIVENEWS

Real news for everyone

ശബരിമല വിഷയത്തിൽ പുതിയ സത്യവാങ്മൂലം നല്‍കാൻ തയ്യാറെന്ന് സിപിഎം

SHARE THIS ON

തിരുവനന്തപുരം: ശബരിമലയിൽ സർക്കാരിന്റെ നിർണായകമായ ചുവടുമാറ്റം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്ന് സി.പി.എം പി.ബി അംഗം എം.എ.ബേബി വ്യക്തമാക്കി .

സുപ്രീംകോടതി ആവശ്യപ്പെട്ടാൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകും. എല്ലാവരുമായും ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും സത്യവാങ്മൂലം നൽകുകയെന്നും എം.എ.ബേബി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളുടെ സമ്മർദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റുന്നതെന്നും ബേബി വ്യക്തമാക്കി. സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ കണക്കിലെടുത്തേ സംസ്ഥാനത്തിന്റെ മുഴുവൻ ചുമതല വഹിക്കുന്ന പാർട്ടിക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകൂ. എല്ലായിടത്തും സമത്വവും തുല്യതയും എന്ന നിലപാട് ഘട്ടം ഘട്ടമായിട്ടാകും സമൂഹത്തിൽ നടപ്പാക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശം ഒരിക്കൽകൂടി യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിഷയമാക്കിയതു കൊണ്ടാണ് സി.പി.എം ഇപ്പോൾ നിലപാട് മാറ്റിയത്. ശബരിമലവിധി മറികടക്കാൻ നിയമനിർമാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് യു.ഡി.എഫ്. ശബരിമല പ്രശ്നം വീണ്ടും പ്രചാരണായുധമാക്കുന്നത്.

എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണമായും പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സത്യവാങ്മൂലം പിൻവലിക്കാൻ തീരുമാനിച്ചാൽ അതിന്റെ അടിസ്ഥാനമാക്കിയുണ്ടായ വിധിയുടെ പശ്ചാത്തലത്തിൽ ഒരുപാട് കേസുകൾ ഉണ്ടായിട്ടുണ്ട്. ആ കേസുകൾ കൂടി പിൻവലിക്കുകയാണെന്ന് സർക്കാർ പറയാൻ തയ്യാറാകണം. എങ്കിൽമാത്രമേ ശാന്തമായ അന്തരീക്ഷം ഉണ്ടാവുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ നിലപാട�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!