റിവർ ക്രൂസ് ടൂറിസം: ബോട്ട് ടെർമിനൽ ഉദ്ഘാടനം ഇന്ന്

തൃക്കരിപ്പൂർ ∙ കണ്ണൂർ–കാസർകോട് ജില്ലകളിലെ കായലുകളെയും നദികളെയും ബന്ധിപ്പിച്ച് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാവിലാക്കടപ്പുറത്ത് പണിത ബോട്ട് ടെർമിനൽ ഇന്ന് വൈകിട്ട് 5 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരിക്കും. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ടൂറിസം വകുപ്പ് ഡയരക്ടർ പി.ബാലകിരൺ റിപ്പോർട്ട് നൽകും. വടക്കൻ കേരളത്തിലെ ഗ്രാമീണ ജീവിതങ്ങളെ അനാവരണം ചെയ്യാനും അടുത്തറിയാനുമാണ് നദികളെയും കായലുകളെയും ബന്ധിപ്പിച്ച് വിനോദ-വിജ്ഞാന പദ്ധതിയെന്ന നിലയിൽ മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി ടൂറിസം വകുപ്പ് വിഭാവനം ചെയ്തതതെന്ന് എംഎൽഎ വിശദീകരിച്ചു.
കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുതൽ കാസർകോട് ജില്ലയിലെ കോട്ടപ്പുറം വരെ സുഗമമായ ജലയാത്രക്കുള്ള അടിസ്ഥാന സൗകര്യനിർമാണ പ്രവൃത്തികളിൽ കാസർകോട് ജില്ലയിൽ പ്രഥമമായി പൂർത്തിയാക്കിയതാണ് മാവിലാകടപ്പുറം ബോട്ട് ടെർമിനൽ. 2.92 കോടി രൂപ മുതൽ മുടക്കിയാണ് വലിയപറമ്പിന്റെ വടക്കൻ ദിശയിൽ ബോട്ട് ടെർമിനൽ പണിതത്.
കായലിനും കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന് വിനോദ സഞ്ചാര വികസനത്തിന് വലിയ മുതൽകൂട്ടാകുമെന്നും മാടക്കാലിൽ നിർമാണം പുരോഗമിക്കുന്ന ബോട്ട് ജെട്ടിയും നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്ത് 8 കോടി രൂപ ചെലവിൽ പണിയുന്ന വഞ്ചിവീട് ടെർമിനലും യാഥാർഥ്യമാകുന്നതോടെ തേജസ്വിനി പുഴയിലും വലിയപറമ്പ് കായലിലുമായി വ്യാപിച്ചുകിടക്കുന്ന ഉത്തര മലബാറിലെ കായൽ ടൂറിസത്തിന്റെ വികസനത്തിൽ പുതിയ �

