കോവിഡ് വ്യാപന ആശങ്ക ; തമിഴ് നാട്ടിൽ നിയന്ത്രണങ്ങൾ 31 വരെ നീട്ടി

ചെന്നൈ: കോവിഡ് സാഹചര്യത്തില്‍ തമിഴ്നാട്ടിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഓഫിസുകള്‍, കടകള്‍, വ്യവസായ -വാണിജ്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.
ലോക്ഡൗണ്‍ മാര്‍ഗനിര്‍േദശ ലംഘനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം തുടരും. പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
കഴിഞ്ഞദിവസം അന്താരാഷ്ട്ര യാത്ര വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം ഡി.ജി.സി.എ നീട്ടിയിരുന്നു. പ്രത്യേക സര്‍വിസുകള്‍ക്ക് മാത്രമാണ് അനുമതി. കാര്‍ഗോ സര്‍വിസുകളും തുടരും.തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോവിഡ് ബാധിതരുടെ എണ്ണം ഉയരുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ്. പോളിങ് ഉദ്യോഗസ്ഥരെ മുന്‍നിര പോരാളികളായി കണക്കാക്കി വാക്സിനേഷന് പൂര്‍ത്തീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശിച്ചിരുന്നു.
24മണിക്കൂറിനിടെ 486 പേര്‍ക്കാണ് തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. അഞ്ചുമരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് 8.51ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8.34ലക്ഷം പേര് രോഗമുക്തി നേടി. 12,000 മരണവും റിപ്പോര്‍ട്ട് ചെയ്തു.

