KSDLIVENEWS

Real news for everyone

കാസർഗോട്ടും ചെറുവത്തൂരും കടകളിൽ കവർച്ച; കാസർഗോട്ടെ മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞു

SHARE THIS ON

6കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മൂന്ന് കടകളിലും ചെറുവത്തൂരിലെ ഇലക്ട്രോണിക്സ് കടയിലും കവര്‍ച്ച. കാസര്‍കോട്ട് വസ്ത്രക്കടയില്‍ നിന്ന് 4,80,000 രൂപ കവര്‍ന്നു. കാസര്‍കോട്ട് മൂന്നിടത്തും ഷട്ടര്‍പൂട്ട് തകര്‍ത്തായിരുന്നു കവര്‍ച്ച. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ കോഫി ഹൗസിന് സമീപം എമറാള്‍ഡ് ടവറില്‍ പ്രവര്‍ത്തിക്കുന്ന അജ്മീര്‍ ടെക്‌സ്റ്റൈല്‍സിലെ മേശവലിപ്പില്‍ സൂക്ഷിച്ച 4,80,000 രൂപയാണ് കവര്‍ന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയും പള്ളത്ത് താമസക്കാരനുമായ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഇന്നലെ രാത്രി ഒമ്പത് മണിയോടെ കട പൂട്ടിയതായിരുന്നു. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ഇത് കാണാതിരിക്കാനായി കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് മറച്ച നിലയിലായിരുന്നു.
കമ്പിപ്പാര ഉപയോഗിച്ചാണ് ഷട്ടര്‍ പൂട്ട് തകര്‍ത്തതെന്ന് കരുതുന്നു. രണ്ട് ദിവസത്തെ കച്ചവടത്തില്‍ ലഭിച്ച തുക മേശവലിപ്പില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് നഷ്ടപ്പെട്ടത്. കടയില്‍ സി.സി.ടി.വി ഉണ്ടെങ്കിലും കട അടക്കുമ്പോള്‍ ഓഫാക്കിയിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു.
പഴയ ബസ് സ്റ്റാന്റിലെ അപ്‌സര കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സി, വസ്ത്രക്കടയിലും കവര്‍ച്ച നടന്നു. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വാഹിയ ഫാന്‍സി, വാവ വസ്ത്രക്കട എന്നിവയാണ് കവര്‍ച്ച നടന്ന മറ്റു കടകള്‍.
ഫാന്‍സി കടയില്‍ നിന്ന് 1000 രൂപയും വസ്ത്രക്കടയില്‍ നിന്ന് 5000 രൂപയും മോഷണം പോയി. ആലംപാടിയിലെ ഹാരിസിന്റേതാണ് ഫാന്‍സി കട. ബദിയടുക്ക സ്വദേശി സി.കെ യൂസഫിന്റേതാണ് വസ്ത്രക്കട. കെട്ടിടത്തിലെ സി.സി.ടി.വിയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
മൂന്നുപേരുടെ ദൃശ്യമാണ് സി.സി.ടി.വിയിലുള്ളത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പത്ത് ദേശീയപാതയോരത്തെ ഇ-പ്ലാനറ്റ് ഇലക്ട്രോണിക്‌സ് കടയിലാണ് കവര്‍ച്ച. പിറകുവശത്തെ ചുമര്‍ തുരന്നാണ് അകത്തുകടന്നത്. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ ജീവനക്കാര്‍ എത്തി കട തുറന്നപ്പോഴാണ് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയില്‍ കണ്ടത്. പരിശോധിച്ചപ്പോഴാണ് ചുമര്‍ തുരന്നത് ശ്രദ്ധയില്‍ പെട്ടത്. പിന്‍ഭാഗത്ത് വയല്‍ ആയതിനാല്‍ ചുമര്‍ തുറക്കുവാന്‍ ഇത് സൗകര്യമായി. ഇവിടെ ആള്‍ പെരുമാറ്റം ഇല്ലാത്തതും കവര്‍ച്ചക്കാര്‍ക്ക് തുണയായി. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി. പടന്നക്കാട്ടെ അസ്‌കറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സ്ഥാപനത്തിനകത്തേയും പുറത്തേയും സി.സി.ടി.വി പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!