പാർലമെന്റിലെ പ്രാർത്ഥനാമുറി ലൈംഗികപീഡനത്തിന് ; ദൃശ്യങ്ങൾ പുറത്ത് , ഓസ്ട്രേലിയൻ സർക്കാർ പുളയുന്നു

സിഡ്നി: ജീവനക്കാരിയെ പാര്‍ലമെന്റിനുള്ളില്‍ വെച്ച മന്ത്രി പീഡിപ്പിച്ചതിന് വലിയ പ്രതിഷേധം നേരിടുന്ന ഓസ്ട്രേലിയയില്‍ സര്‍ക്കാരിന് തലവേദനായി പാര്‍ലമെന്റിനുള്ളില്‍ അംഗങ്ങള്‍ നടത്തുന്ന ലൈംഗിക പ്രവര്‍ത്തികളുടെ വീഡിയോ ദൃശ്യങ്ങളും പുറത്ത്. സംഭവം ഓസ്ട്രേലിയന്‍ സര്‍ക്കാരിന് വീണ്ടും വലിയ നാണക്കേടിനും അപമാനത്തിനും കാരണമായി മാറിയിരിക്കുകയാണ്.
ദൃശ്യങ്ങള്‍ തിങ്കളാഴ്ച പുറത്തു വിട്ടിരിക്കുന്നത് ചാനല്‍ ടെന്നും ദി ഓസ്ട്രേലിയന്‍ പത്രവുമാണ്. വനിതാ എംപിയുടെ ഡസ്ക്കിന് മുകളിലിരുന്ന് സ്വയംഭോഗം ചെയ്യുന്നതിന്റെ വരെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. സര്‍ക്കാരിന്റെ ഉപദേശകയെ മന്ത്രി ബലാത്സംഗം ചെയ്ത സംഭവം രാജ്യത്തിന് തന്നെ നാണക്കേടും അപമാനവും വരുത്തിവെച്ചെന്ന ആരോപണം നില്‍ക്കേ ആണ് പുതിയ സംഭവം.
നേരത്തേ വനിതാ ജീവനക്കാരി പീഡിപ്പിച്ച സംഭവം വനിതാ പാര്‍ലമെന്റംഗങ്ങളും ഓസ്ട്രേലിയന്‍ സമൂഹവും ഗൗരവത്തില്‍ എടുക്കുകയും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
ദൃശ്യങ്ങളില്‍ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രാര്‍ത്ഥനാമുറിയാണ് ലൈംഗികതയ്ക്കായി ഉപയോഗിച്ചത്. എംപിമാരും ജീവനക്കാരും ലൈംഗികതയ്ക്കായി ഈ മുറി ഉപയോഗിക്കുന്നത് പതിവാണെന്നും സഖ്യകക്ഷി എംപി മാരെ തൃപ്തിപ്പെടുത്താന്‍ ലൈംഗിക തൊഴിലാളികളെ ഇവിടേയ്ക്ക് എത്തിക്കാറ് പോലുമുണ്ട് എന്നുമാണ് ജീവനക്കാര്‍ നടത്തിയ വെളിപ്പെടുത്തല്‍. തങ്ങളുടെ പ്രകോപന പരമായ രീതിയിലുള്ള ചിത്രങ്ങള്‍ പരസ്പരം കൈമാറുന്ന പതിവും ജീവനക്കാര്‍ക്ക് ഇടയില്‍ ഉണ്ടായിരുന്നത്രേ.
വെളിപ്പെടുത്തലിന്റെയും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളുടെയും പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലെ തൊഴില്‍ സംസ്ക്കാരത്തെക്കുറിച്ച് തന്നെ ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്ന് വനിതാക്ഷേമ മന്ത്രി മരീസേ പെയ്ന് പറഞ്ഞു. ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ലൈംഗികതയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ആരോപണം നേരിടുന്ന സാഹചര്യത്തില്‍ സംഭവം പ്രതിപക്ഷവും കാര്യമായിട്ട് തന്നെ എടുത്തിട്ടുണ്ട്. സഖ്യകക്ഷി ഭരിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിലെ തൊഴിലിടം നിരന്തരം സ്ത്രീകള്‍ക്ക് വിവേചനത്തിനും അപമാനത്തിനും ലൈംഗിക പീഡനത്തിനും ഇരയാകേണ്ടി വരുന്ന സാഹചര്യമാണെന്ന് അവര്‍ വിമര്‍ശിക്കുന്നു.
മുന്‍ സര്‍ക്കാര്‍ ജീവനക്കാരി ബ്രിട്ട്നി ഹിഗ്ഗിന്‍സ് 2019 ല്‍ താന്‍ പാര്‍ലമെന്റിലെ ഓഫീസിനുള്ളിലിട്ട് ഒരു മന്ത്രിയാല്‍ ബലാത്സംഗത്തിന് ഇരയായെന്ന് പരസ്യമായി ആരോപിച്ച് രംഗത്ത് വന്നത് കഴിഞ്ഞ മാസമായിരുന്നു. അറ്റോര്‍ണി ജനറല്‍ ക്രിസ്ത്യന്‍ പോര്‍ട്ടറും 1988 ല്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഒരു 16 കാരിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നിഷേധിച്ചത് ഈ മാസം ആദ്യമാണ്.
തുടര്‍ച്ചയായി വരുന്ന വിവാദങ്ങള്‍ പ്രധാനമന്ത്രി മോറിസണ്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം ചില്ലറയല്ല. സ്ത്രീകള്‍ക്കെതിരേ വര്‍ദ്ധിച്ചു വരുന്ന അക്രമത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച കാന്‍ബറയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാര്യ, അമ്മ, മകള്‍ തുടങ്ങിയവരുടെ പ്രാധാന്യത്തെക്കുറിച്ച് മോറിസണ്‍ വാചാലനായിരുന്നു.
ലൈംഗിക പീഡനങ്ങളേയും ലിംഗ അസമത്വത്തേയും എതിര്‍ത്തും ഓസ്ട്രേലിയന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും കാര്യമായ മാറ്റം ആഹ്വാനം ചെയ്തും മാര്‍ച്ച് 4 ജസ്റ്റീസ് എന്ന ഹാഷ്ടാഗില് നടന്ന റാലിയില്‍ ആയിരക്കണക്കിന് സ്ത്രീകളാണ് പങ്കാളിയായത്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് പുരുഷ സഹപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ എന്നിവരില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് വിശദമായി എഴുതിയത് അടുത്തിടെയായിരുന്നു.

