സംസ്ഥാനത്ത് സമ്പുര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്നലെക് ഒരു വര്‍ഷം പൂര്‍ത്തിയായി

ന്യൂഡൽഹി: രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,907 പേർ രോഗമുക്തരായപ്പോൾ 275 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. മരണ സംഖ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 40,715 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 199 പേരാണ് മരണമടഞ്ഞത്.
അടച്ചിട്ട് വീട്ടിലിരുന്നത് കൊവിഡ് പാടെ മാറുമെന്ന് പ്രതീക്ഷിച്ചല്ല, മറിച്ച് കൊവിഡുമായി പൊരുത്തപ്പെടാന്‍ മാത്രമായിരുന്നു. അത് ഫലം കണ്ടു. സാനിറ്റൈസറും മാസ്ക്കും ജീവിതത്തിന്‍െറ ഭാഗമാക്കി, പുതിയ മനുഷ്യരായാണ് ഓരോരുത്തരും പുറത്തിറങ്ങിയത്. കൊവിഡിനൊപ്പം ജീവിക്കാനും പഠിച്ചു. പലര്‍ക്കും ജോലി നഷ്ടമായി, വരുമാനമില്ലാതായി. പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിലാണ് ജനങ്ങള്‍.
ലോക്ക് ഡൗണ്‍ ഒരാണ്ട് പിന്നിടുമ്ബോള്‍ സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. എന്നാല്‍
മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. ഇനിയൊരു ലോക്ക് ഡൗണ്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. വാക്‌സിന്‍ എത്തിയതോടെ കൊവിഡിനെ പൊരുതി തോല്‍പ്പിക്കാനുള്ള മനസനോടെ ജീവിക്കുകയാണ് മുന്നിലുള്ള ഏകമാര്‍ഗം.
ഇന്ന് 47,000-ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി. 1,12,05,160 പേർ ഇതുവരെ രോഗമുക്തി നേടി. 1,60,441 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,68,457 പേരാണ് ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,08,41,286 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ മാത്രം 28,699 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 25.33 ലക്ഷമായി. 13,165 പേർ ആശുപത്രി വിട്ടതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 22.47 ലക്ഷമായി ഉയർന്നു. 132 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 53,589 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,30,641 ആയി ഉയർന്നിട്ടുണ്ട്.
ഇതിനിടെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിനാൽ മഹാരാഷ്ട്രയിൽ പലയിടത്തും ലോക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്ത ദിവസങ്ങളിൽകൂടി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചാൽ മുംബൈ അടക്കം പലയിടത്തും ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്നസൂചന.
നിയന്ത്രണത്തിന്റെ ഭാഗമായി മുംബൈയിൽ സ്വകാര്യ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കിയിട്ടുണ്ട്. നാഗ്പുർ നഗരത്തിൽ മാർച്ച് 31 വരെ നേരത്തെതന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. പർഭനിയി

