ഇന്ത്യയിൽ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊവിഡ് വകഭേദം കണ്ടെത്തി

ദില്ലി;രാജ്യത്ത് 18 സംസ്ഥാനങ്ങളില്‍ നിന്ന് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.അതേസമയം ഇത് കൂടുതല്‍ പേരില്‍ കണ്ടെത്തിയിട്ടില്ലെന്നും കണ്ടെത്തിയ കേസുകള്‍ തമ്മില്‍ ബന്ധമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.സ്ഥിതിഗതികള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിംഗും എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്സ് കണ്‍സോര്‍ട്ടിയം ലാബുകളില്‍ (ഇന്‍സാകോഗ്) നടത്തിയ ജീനോം സീക്വന്‍സിങ് ടെസ്റ്റില്‍ രാജ്യത്ത് ഇതുവരെ 10787 പേരില്‍ നിന്ന് 771 കൊവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയത്.ഇതില്‍ യുകെ വകഭേദത്തിലുള്ള 736 സാമ്ബിളുകള്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദമുള്ള 34 എണ്ണം ബ്രസീലിയന്‍ വകഭേദത്തിലുള്ള 1 സാമ്ബിള്‍ എന്നിങ്ങനെയാണിത് കണ്ടെത്തിയത്. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ നിന്നായാണ് ഇവ കണ്ടെത്തിയത്.
വിവിധ വൈറസുകളുടെ ജീനോമിക് വകഭേദങ്ങള്‍ പ്രകൃതിദത്ത പ്രതിഭാസമാണെന്നും ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
താന്‍ കോണ്‍ഗ്രസ്സോ ലീഗോ അല്ലെന്ന് ഫിറോസ് കുന്നംപറമ്ബില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളാവില്ലെന്ന് തവനൂര്‍
ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസ് ബിജെപിയാകും, അതാണ് രാജ്യത്തെ അനുഭവമെന്ന് കോടിയേരി ബാലകൃഷ്ണന്
ശബരിമല: എന്‍എസ്എസ് നിലപാട് ഇടനേതാക്കളുടെ വിമര്‍ശനം, കോണ്‍ഗ്രസില്‍ ചേര്‍ന്ന് മുണ്ടുമുറുക്കി ഉടുക്കണമെന്ന് എം

