KSDLIVENEWS

Real news for everyone

കോവിഡ് കൂടുന്നു ; കർണാടക യിൽ റാലികളും പ്രതിഷേധങ്ങളും നിരോധിച്ചു

SHARE THIS ON

ബം​ഗ​ളൂ​രു: കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് ത‌​ട​യാ​ന്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മൂ​വാ​യി​ര​ത്തി​ന് മു​ക​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​ത്.

ഇ​നി വ​രു​ന്ന 15 ദി​വ​സ​ത്തേ​ക്ക് റാ​ലി​ക​ള്‍​ക്കോ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കോ സം​സ്ഥാ​ന​ത്ത് അ​നു​മ​തി​യി​ല്ല. പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ല്‍ കൂ​ട്ടാ​യ്മ​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല തു​ട​ങ്ങി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.ക​ര്‍​ണാ​ട​ക​യി​ല്‍ ഇ​തു​വ​രെ ആ​കെ 987,012 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 12,504 മ​ര​ണ​ങ്ങ​ളും ഇ​തു​വ​രെ ആ​കെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!