KSDLIVENEWS

Real news for everyone

രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ബൈപാസ് ശസ്ത്രക്രിയ പൂർത്തിയായി

SHARE THIS ON

ന്യൂഡൽഹി∙ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഡൽഹി എയിംസിലാണ് ശസ്ത്രക്രിയ നടത്തിയത്. എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയുമായി രാജ്നാഥ് സിങ് ആശയ വിനിമയം നടത്തി.

ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അദ്ദേഹം അഭിനന്ദിച്ചു. എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായും രാജ്നാഥ് സിങ് അറിയിച്ചു. നെഞ്ചുവേദനയെത്തുടർന്ന്  വെള്ളിയാഴ്ചയാണ് രാഷ്ട്രപതിയെ ആർമി ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച, വിദഗ്ധ ചികിത്സയ്ക്കായി എയിംസിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!