KSDLIVENEWS

Real news for everyone

വിമാനത്താവളങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ നിർദേശം

SHARE THIS ON

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ നിര്‍ദേശം .സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. മാസ്ക്കുകള്‍ ശരിയായ രീതിയില്‍ ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ പാലിക്കപ്പെടുന്നില്ലേയെന്ന് ഉറപ്പുവരുത്തണമെന്നും എയര്‍ലൈനുകളോട് റഗുലേറ്റര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായി പിഴ പോലുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്താമോയെന്ന് ലോക്കല്‍ പൊലീസുമായി ആലോചിച്ച്‌ നടപ്പാക്കാവുന്നതാണെന്നും റെഗുലേറ്റര്‍ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!