KSDLIVENEWS

Real news for everyone

അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി എം.സി.എം.സിക്ക് നൽകണം കാസർഗോഡ് കളക്ടർ

SHARE THIS ON

കാസർഗോഡ് : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റര്‍, ലഘുലേഖ തുടങ്ങിയ അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി നിര്‍ബന്ധമായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

പ്രസിന്റെയും പ്രസാധകന്റെയും പേരും വിലാസവുമില്ലാതെ ഓരു പ്രചരണ സാമഗ്രിയും അച്ചടിക്കരുത്. അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി, ആരാണ് പ്രസാധകന്‍, ആരാണ് ഓര്‍ഡര്‍ ചെയ്തത്, അതിന്റെ കണക്ക് എന്നിവ പ്രസുകള്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രസ് ഉടമകള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ അച്ചടി
മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അനുമതി നിര്‍ബന്ധം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അച്ചടി മാധ്യമങ്ങളില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാ മീഡിയ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി നിര്‍ബന്ധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേദിവസമായ ഏപ്രില്‍ അഞ്ചിനും അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യത്തിനാണ് അനുനതി വേണ്ടത്.

ഇലക്ട്രോണിക് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും എല്ലാ പരസ്യങ്ങള്‍ക്കും നിര്‍ബന്ധമായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം നേടേണ്ടതാണ്.

ആബ്‌സന്റീസ് വോട്ടര്‍മാരുടെ പോസ്റ്റല്‍ വോട്ടിങ് പുരോഗമിക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ഭിന്നശേഷിക്കാര്‍, എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് പോസിറ്റീവായവര്‍ എന്നിവര്‍ക്കുള്ള പോസ്റ്റല്‍ വോട്ട് പുരോഗമിക്കുന്നു. മാര്‍ച്ച് 27 മുതലാണ് ഇവര്‍ക്കുള്ള പോസ്റ്റല്‍ വോട്ട് ആരംഭിച്ചത്. ഇതിനായി ജില്ലായിലാകെ 25 ടീമുകളാണുള്ളത്. രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍, മൈക്രോ ഒബ്സര്‍വര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഒരു ടീം.

മാര്‍ച്ച് 29 വരെ എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 362 പേരും ഭിന്നശേഷിക്കാരായ 320 പേരും വോട്ട് ചെയ്തു. മഞ്ചേശ്വരത്ത് 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 857 പേര്‍ക്കും ഭിന്നശേഷിക്കാരായ 811 വോട്ടര്‍മാര്‍ക്കുമാണ് പോസ്റ്റല്‍ വോട്ടുള്ളത്.

മാര്‍ച്ച് 29 വരെ ഉദുമ മണ്ഡലത്തില്‍ 1014 പേര്‍ പോസ്റ്റല്‍ വോട്ട് ചെയ്തു. പോസ്റ്റല്‍ വോട്ടുള്ള 966 ഭിന്നശേഷി വോട്ടര്‍മാരില്‍ 503 പേര്‍ വോട്ട് രേഖപ്പെടുത്തി. എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള 1652 വോട്ടര്‍മാരാണ് ഉദുമ മണ്ഡലത്തിലുള്ളത്.

മാര്‍ച്ച് 29 വരെ കാഞ്ഞങ്ങാട് മണ്ഡലത്തിലെ 1200 പേര്‍ വോട്ട് ചെയ്തു. പോസ്റ്റല്‍ വോട്ടുള്ള 686 ഭിന്നശേഷി വോട്ടര്‍മാരില്‍ 362 പേരും വോട്ട് ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള 2338 പേര്‍ക്കാണ് പോസ്റ്റല്‍ വോട്ടുള്ളത്.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മാര്‍ച്ച് 29 വരെ എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള 1253 പേരും ഭിന്നശേഷി വോട്ടര്‍മാരില്‍ 303 പേരും വോട്ട് ചെയതു. മണ്ഡലത്തില്‍ എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള 2358 പേര്‍ക്കും ഭിന്നശേഷിക്കാരായ 580 പേര്‍ക്കുമാണ് പോസ്റ്റല്‍ വോട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!