KSDLIVENEWS

Real news for everyone

ജനഹിതം അട്ടിമറിക്കാൻ ഗൂഢാലോചന : മുഖ്യമന്ത്രി

SHARE THIS ON

കാസർകോട് : ജനഹിതം അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജനങ്ങൾ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണത്തിനു ജില്ലയിൽ എത്തിയ അദ്ദേഹം ഇന്നു രാവിലെ കാസർകോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു . സംസ്ഥാനത്ത് എൽ ഡി എഫിനു അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത് . ബി ജെ പിയുടെ അക്കൗണ്ട് ഇത്തവണ ജനങ്ങൾ പൂട്ടും . എല്ലാ ജില്ലകളിലും എൽ ഡി എഫിനു അനുകൂല തരംഗം ഉണ്ടാകും . ജനങ്ങൾ വലിയ പ്രതീക്ഷയിലാണ് . അഞ്ചു വർഷം മുമ്പ് കിട്ടിയതിനേക്കാളും വലിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് വീണ്ടും ഭരണത്തിൽ വരും മുഖ്യമന്ത്രി പറഞ്ഞു . പൗരത്വ നിയമം രാജ്യത്തിന്റെ ഭാവിയെ കരുതി കേരളത്തിൽ നടപ്പിലാക്കില്ല . എന്നാൽ സെൻസസുമായി സഹകരിക്കും . ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ് . കേരളത്തിൽ കോൺഗ്രസും ബി ജെ പിയും സഖ്യത്തിലാണ് . അതുകൊണ്ടാണ് ആർ എസ് എസിനു മുന്നിൽ യു ഡി എഫിനു മുട്ടുവിറയ്ക്കുന്നത് . കേന്ദ്ര
ഏജൻസികളുടെ നീക്കങ്ങൾക്കു യു ഡി എഫ് വെള്ളവും വളവും നൽകുന്നു . എന്നാൽ കുതന്ത്രങ്ങൾ കൊണ്ട് പ്രതിപക്ഷത്തിനു ജനവികാരത്തെ തടയിടാൻ കഴിയില്ല . കിറ്റും പെൻഷനും ജനങ്ങളുടെ അവകാശമാണ് . അത് ആര് വിചാരിച്ചാലും ഇല്ലാതാക്കാനാകില്ല . മുഖ്യമന്ത്രി പറഞ്ഞു . പരസ്യ പ്രചരണത്തിനു ഇനി അഞ്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ . ഇതിനിടയിൽ പ്രകോപനത്തിനും അക്രമത്തിനും നീക്കം നടക്കുന്നുണ്ട് . സംയമനത്തോട ജാഗ്രത പാലിച്ച് തെരഞ്ഞെടുപ്പു സമാധാനപരമായി നടത്താൻ കഴിയണം . സംസ്ഥാനത്ത് ക്രമസമാധാന രംഗം ഭദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!