ജില്ലയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി

കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസർകോട് ജില്ലയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി . സ്ഥാനാർഥികളുടെ പേര് , ചിഹ്നം , ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകൾ ബാലറ്റ് യൂനിറ്റുകളിൽ പതിച്ച് സീൽ ചെയ്തു . കൺട്രോൾ യൂനിറ്റുകൾ ടാഗുകൾ ഉപയോഗിച്ച് സീൽ ചെയ്യുന്ന പ്രക്രിയയും പൂർത്തിയായി . വോട്ടിംഗിന് സജ്ജമായ വോട്ടിംഗ് യന്ത്രങ്ങൾ ഇനി സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കും . ഇനി ഇവ വിതരണത്തിനായാണ് പുറത്തെടുക്കുക . തിങ്കളാഴ്ചയാണ് കാസർകോട് മണ്ഡലത്തിലെ കമ്മീഷനിങ് പൂർത്തിയായത് . മാർച്ച് 27 ന് മഞ്ചേശ്വരം , ഉദുമ , കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ കമ്മീഷനിംഗ് പൂർത്തിയായിരുന്നു . കാസർകോട് ഗവ . കോളേജിൽ നടന്ന കാസർകോട് മണ്ഡലം കമ്മീഷനിങിൽ പൊതുനിരീക്ഷകൻ രഞ്ജൻ കുമാർ ദാസ് , റിട്ടേണിങ് ഓഫീസർ പി.ഷാജു , സീനിയർ സൂപ്ര് സി.ജെ ആന്റോ എന്നിവർ പങ്കെടുത്തു . കുമ്പള ഹയർസെക്കൻഡറികോളേജ O നടന്ന കാസർകോട് മണ്ഡലം കമ്മീഷനിങിൽ പൊതുനിരീക്ഷകൻ രഞ്ജൻ കുമാർ ദാസ് , റിട്ടേണിങ് ഓഫീസർ പി.ഷാജു , സീനിയർ സൂപ്ര് സി.ജെ ആന്റോ എന്നിവർ പങ്കെടുത്തു . കുമ്പള ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മഞ്ചേശ്വരം മണ്ഡലം കമ്മീഷനിങ്ങിൽ പൊതുനിരീക്ഷകൻ രഞ്ജൻ കുമാർ ദാസ് , റിട്ടേണിങ് ഓഫീസർ എം.കെ ഷാജി , ലാന്റ് ട്രിബ്യൂണൽ താഹ്സിൽദാർ വി . സൂര്യനാരായണൻ എന്നിവർ പങ്കെടുത്തു . പെരിയ പോളി ടെക്നിക്കിൽ നടന്ന ഉദുമ മണ്ഡലം കമ്മീഷനിങിൽ പൊതുനിരീക്ഷകൻ ദേബാശിഷ് ദാസ് , റിട്ടേണിങ് ഓഫീസർ ജയ ജോസ് രാജ് . സി.എൽ എന്നിവർ പങ്കെടുത്തു . കാഞ്ഞങ്ങാട് നെഹ്രു കോളേജിൽ നടന്ന കാഞ്ഞങ്ങാട് മണ്ഡലം കമ്മീഷനിങിൽ പൊതുനിരീക്ഷകൻ എച്ച് . രാജേഷ് പ്രസാദ് , റിട്ടേണിങ് ഓഫീസർ ഡി.ആർ മേഘശ്രീ , സീനിയർ സൂപ്ര് പി.വി മുരളി എന്നിവർ പങ്കെടുത്തു . തൃക്കരിപ്പൂർ പോളി ടെക്നിക്കിൽ നടന്ന തൃക്കരിപ്പൂർ മണ്ഡലം കമ്മീഷനിങിൽ പൊതുനിരീക്ഷകൻ എച്ച് . രാജേഷ് പ്രസാദ് , റിട്ടേണിങ് ഓഫീസർ സിറോഷ്.പി ജോൺ , എ.വി.എം മാനേജ്മെന്റ് നോഡൽ ഓഫീസർ പി . കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു .

