KSDLIVENEWS

Real news for everyone

കേരള അതിർത്തി അടക്കില്ലെന്ന് കർണാടക

SHARE THIS ON

കാസർഗോഡ് :- കാസര്‍കോടിനും ദക്ഷിണ കന്നട ജില്ലക്കും ഇടയിലുള്ള തിരക്കു കുറഞ്ഞ അതിര്‍ത്തികള്‍ അടച്ചിടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. കേരളത്തില്‍നിന്നുള്ളവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ കാസര്‍കോടിനും ദക്ഷിണ കന്നട ജില്ലക്കും ഇടയിലുള്ള അതിര്‍ത്തി റോഡുകള്‍ അടച്ചിട്ടതിനെതിരെ നല്‍കിയ െപാതുതാല്‍പര്യ ഹരജിയില്‍ വാദം തുടരുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തികളിലെ ചെക്ക്പോസ്​റ്റുകളൊന്നും അടച്ചിടില്ലെന്ന നിലപാട് അറിയിച്ചത്. തിരക്ക് കുറഞ്ഞ അതിര്‍ത്തി റോഡുകളിലെ ചെക്ക് പോസ്​റ്റുകള്‍ അടച്ചിടുമെന്ന ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണറുടെ മുന്‍ ഉത്തരവ് നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.അതിര്‍ത്തികളിലെ നിരീക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ച്ച്‌ 15ന് ദക്ഷിണ കന്നട ജില്ല ഭരണകൂടം പുറത്തിറക്കിയ ഉത്തരവിലെ ഹൈകോടതി വിമര്‍ശനത്തിനിടയാക്കിയ ഭാഗം പരിഷ്കരിക്കുമെന്നും അറിയിച്ചു. കാസര്‍കോട് ജില്ലക്കും ദക്ഷിണ കന്നട ജില്ലക്കും ഇടയിലെ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന അതിര്‍ത്തി റോഡുകളിലെ ചെക്ക് പോസ്​റ്റുകളില്‍ പഞ്ചായത്ത് തലത്തിലുള്ള സമിതിയുടെ നേതൃത്വത്തില്‍ നിരീക്ഷണം കര്‍ശനമാക്കുമെന്നും തിരക്ക് കുറഞ്ഞ ചെക്ക്പോസ്​റ്റുകള്‍ അടച്ചിടുമെന്നുമായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, ഈ ഉത്തരവ് തെറ്റിദ്ധാരണ ജനകമാണെന്നും െചക്ക്പോസ്​റ്റുകള്‍ അടക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുന്നത് ശരിയായ നടപടി അല്ലെന്നുമായിരുന്നു നേരത്തെ കോടതി വിമര്‍ശിച്ചത്. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശമെന്ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചൊവ്വാഴ്ചയും അറിയിച്ചു. തുടര്‍ന്ന് ഫെഡറലിസത്തെക്കുറിച്ച്‌ മനസ്സിലാക്കണമെന്നും അതിര്‍ത്തികള്‍ വെറുതെ അടക്കാനാകില്ലെന്നും ഹൈകോടതി വാക്കാല്‍ പരാമര്‍ശിച്ചു.

കേരളത്തിനും കര്‍ണാടകക്കുമിടയിലെ എല്ലാ ചെക്ക് പോസ്​റ്റുകളും തുറന്നിട്ടുണ്ടെന്നുറപ്പാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം നല്‍കികൊണ്ട് കേരളത്തില്‍നിന്നും എത്തുന്നവരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. കേസ് ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!