KSDLIVENEWS

Real news for everyone

മാലിന്യ സംസ്കരണ പ്ലാന്റിൽനിന്ന് തീ പടർന്നു ; വനം കത്തി നശിച്ചു

SHARE THIS ON

തിരുവനന്തപുരം: കുളത്തുപ്പുഴ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍​റി​ല്‍​നി​ന്ന്​ തീ ​പ​ട​ര്‍​ന്ന് വ​നം ക​ത്തി ന​ശി​ച്ചു.കു​ള​ത്തൂ​പ്പു​ഴ വ​നം റേ​ഞ്ചി​ലെ വ​ന​മേ​ഖ​ല​യി​ല്‍ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം സൂ​ക്ഷി​ച്ചി​രു​ന്ന​തി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്വാ​ഭാ​വി​ക വ​ന​മാ​ണ് കത്തിയത് .വേ​ന​ല്‍ ക​ന​ത്ത് അ​ടി​ക്കാ​ടു​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങിയ വ​ന​പ്ര​ദേ​ശ​മാ​യി​രുന്നു .അതിനാല്‍ വേ​ഗ​ത്തി​ല്‍ തീ ​സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യും ക​ത്തു​ക​യു​മാ​യി​രു​ന്നു.അതേസമയം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍​റി​ന് കാ​വ​ല്‍​ക്കാ​ര​നില്ലായിരുന്നു . വ​ന​ത്തി​നു​ള്ളി​ലെ​ത്തി​യ ആ​രോ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ത്തി​ന് തീ​യി​ട്ട​തി​ല്‍​നി​ന്നാ​കാം വ​ന​ത്തി​ലേ​ക്ക് തീ ​പ​ട​ര്‍​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.സം​ഭ​വ​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ വ​നം റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!