തിരുവനന്തപുരത്ത് സി.പി.എം-ബി.ജെ.പി. സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്, പ്രതിഷേധവുമായി ശോഭ

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സി.പി.എം- ബി.ജെ.പി സംഘർഷം. നാല് ബി.ജെ.പി. പ്രവർത്തകർക്ക് പരിക്കേറ്റു. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിവരമറിഞ്ഞ് ബി.ജെ.പി. സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. നിലവിൽ ശോഭാ സുരേന്ദ്രൻ സംഭവസ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

