ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിനം തുണിക്കട തീയിട്ട് നശിപ്പിച്ചു .

പറമ്ബില്‍ ബസാര്‍: മൂന്നു ദിവസം മുമ്ബ് ഉദ്ഘാടനം ചെയ്ത തുണിക്കട തീയിട്ട് നശിപ്പിച്ചു. പറമ്ബില്‍ ബസാര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മമ്മാസ് ആന്‍ഡ് പപ്പാസ് തുണിക്കടയാണ് കത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച 1.40നാണ് സംഭവം. ഒന്നര മണിയോടെ പറമ്ബില്‍ ബസാര്‍ ജങ്ഷന് ഭാഗത്തുനിന്ന് പിക്കപ് വാനിലെത്തിയ മൂന്നു പേര് കടക്കുമുന്നില്‍ ചാക്കുകള്‍ കൂട്ടിയിട്ട് കന്നാസില്‍ നിന്ന് ഇന്ധനം ഒഴിക്കുന്നത് സമീപത്തെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തീയിട്ട ശേഷം ഒരാള്‍ ഓടുന്നതും വാഹനം നീങ്ങുന്നതും ദൃശ്യത്തിലുണ്ട്.
താെഴ നിലയില്‍ എട്ടു മുറികളും മുകള്‍നിലയില്‍ ഹാളുമായുള്ള ഇരുനില കെട്ടിടത്തില്‍ വില്പനക്കായി സൂക്ഷിച്ച വിഷു ആഘോഷത്തിനുള്ള തുണിത്തരങ്ങള്‍ ഉള്‍പ്പെടെയാണ് കത്തിച്ചത്. കോണാട്ട് റംസീന മന്‍സില്‍ നിജാസിെന്റ ഉടമസ്ഥതതയിലുള്ളതാണ് കെട്ടിടവും കടയും.
ബുധനാഴ്ച രാത്രി 10.30 വരെ കടയില്‍ ജോലിക്കാരുണ്ടായിരുന്നു. കടയടച്ചുപോയ ശേഷമാണ് സംഭവം.
കടയിലെ ജീവനക്കാരനായ നസീബിെന്റ സ്കൂട്ടറും കത്തി നശിച്ചു. കടയുടെ മുന്‍വശത്ത് നിര്‍ത്തിയിട്ടതായിരുന്നു.
തീയിട്ടവരെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിന് ചേവായൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ അജീഷ് കുമാറിെന്റ നേതൃത്വത്തില്‍ സമീപത്തെ കാമറകള്‍ പരിശോധിച്ചുവരുകയാണ്. ഒരു കോടി രൂപക്ക് മുകളില്‍ നഷ്ടം ഉണ്ടായതായി കടയുടമ പറയുന്നു. വെള്ളിമാട്കുന്ന് അഗ്നിരക്ഷ നിലയത്തില്‍നിന്ന് സ്റ്റേഷന് ഓഫിസര്‍ ടി.പി. ബാബുരാജ്, അഡ്മിനിസ്ട്രേഷന് ഓഫിസര്‍ എ. അജയകുമാര്‍, അബ്ദുല്‍ ഫൈസി എന്നിവരുടെ നേതൃത്വത്തില്‍ സജിത്ത് കുമാര്‍, അഹമ്മദ് റഹീഷ്, ഷൈബിന്, സി.പി. വിനീഷ് ഹോംഗാര്‍ഡ് നാരായണന് എന്നിവര്‍ എത്തി തീയണക്കാന്‍ ശ്രമിച്ചു.
അപകട സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ബീച്ച് യൂനിറ്റില്‍ നിന്നു അബ്ദുല്‍ ഷുക്കൂറിെന്റ നേതൃത്വത്തിലുള്ള സേനയും നരിക്കുനി യൂനിറ്റില്‍ നിന്ന് സ്റ്റേഷന് ഓഫിസര്‍ രമേഷിെന്റ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് തീ പൂര്‍ണമായും അണച്ചത്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. എസ്.ഐ രവീന്ദ്രെന്റ നേതൃത്വത്തില്‍ തെളിവെടുത്തു.

