KSDLIVENEWS

Real news for everyone

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സംയമനം കാണിക്കണം കാന്തപുരം

SHARE THIS ON

ചെറുതുരുത്തി (തൃശൂര്‍): തെരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയമനം പാലിക്കണമെന്നും ജയിച്ചവര്‍ മാന്യമായി ആഹ്ലാദം നടത്തണമെന്നും റമദാനി‍െന്‍റ പവിത്രത നഷ്ടപ്പെടുത്തരുതെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കിള്ളിമംഗലം അല്‍ ഇര്‍ഷാദിലെ ഉന്നത ബിരുദപഠനം കഴിഞ്ഞവര്‍ക്ക് ഇര്‍ഷാദി ബിരുദദാനം ഉദ്ഘാടനം ചെയ്തുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് ഫസല്‍ തങ്ങള്‍ വാടാനപ്പിള്ളി ഉദ്ഘാടനം ചെയ്തു.

ഇ​ര്‍​ഷാ​ദ് സ്ക്കൂ​ള്‍ പ്ര​സി​ഡ​ന്‍​റ് പി.​എ​സ്. ഹു​ൈ​സ​ന്‍ കോ​യ​ത​ങ്ങ​ള്‍ വെ​ട്ടി​ക്കാ​ട്ടി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത കേ​ന്ദ്ര മു​ശ​വ​റ അം​ഗം പി.​എ​സ്.​കെ. മെ​യ്ദു ബാ​ക്കി മാ​ട​വ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മ​സ്ത കേ​ന്ദ്ര മു​ശ​വ​റ അം​ഗം ഐ.​എം.​കെ. ഫൈ​സി ക​ല്ലൂ​ര്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​യു. അ​ലി, ഐ.​സി.​എ​ഫ് ഷാ​ര്‍​ജ ക​ബീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. അ​ല്‍ ഇ​ര്‍​ഷാ​ദ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​ഴ​പ്ര മൊ​യ്ദീ​ന്‍ കു​ട്ടി മു​സ്​​ലി​യാ​ര്‍ സ്വാ​ഗ​ത​വും കെ.​ആ​ര്‍. മു​ഹ​മ്മ​ദ് അ​ന്‍​വ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!