കാസർഗോഡ് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

കാസർകോട് : ജില്ലയിൽ പരക്കെ ഇടിയും മഴയും . കാസർകോട്ട്ബോട്ടിൽ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു . ഒരാൾക്ക് പരിക്കേറ്റു . കാസർകോട് , ബീച്ച് ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പരേതനായ സൗമികുട്ടിയുടെ മകൻ എസ് ബാബുരാ ( 40 ) ജാണ് മരിച്ചത് . കൂടെ ഉണ്ടായ കൃഷ്ണന് കാലിൽ പരിക്കേറ്റു . ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം . ബാബുരാജ് , കൃഷ്ണൻ , സുജി , ബാബു എന്നിവർ ബോട്ടുമായി മത്സ്യബന്ധനത്തിനായി കടലിൽ ഇറങ്ങിയതായിരുന്നു . ബോട്ട് അഴിമുഖം പിന്നിടും മുമ്പ് ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് അപകടം . ബോട്ടിൽ വീണ ബാബുരാജിനെ മറ്റുള്ളവർ ഉടൻ കരയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . വിഷു തലേന്ന് ഉണ്ടായ ദാരുണ സംഭവം കടപ്പുറത്തെ കണ്ണീരിലാഴ്ത്തി . ശാന്തയാണ് ഇടിമിന്നലേറ്റ് മരിച്ച ബാബുരാജിന്റെ മാതാവ് . ഭാര്യ : ആശ . മക്കൾ : അശ്വിൻ ( പ്ലസ്റ്റു വിദ്യാർത്ഥി ) , സാനിയ ( ഒൻപതാം ക്ലാസ് ) . സഹോദരങ്ങൾ : ശിശുപാലൻ , രവി , ഓമന , മീന , അശോക് കുമാർ ,ല ഭാഗി . മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ . ജില്ലയുടെ പല ഭാഗങ്ങളിലും ഇന്നലെ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായി . മടിക്കൈയിൽ റോഡരുകിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് മുകളിൽ തെങ്ങ് വീണ് തകർന്നു . മടിക്കെ , പൂത്തക്കാലിലെ മത്സ്യവിൽപ്പനക്കാരൻ തമ്പാന്റെ ഗുഡ്സ് ഓട്ടോയാണ് തകർന്നത് . ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായതോടെ തമ്പാൻ ഓട്ടോ റോഡരുകിൽ നിർത്തി സമീപത്തെ കടയിലേക്ക് ഓടിക്കയറിയതിന് തൊട്ടുപിന്നാലെയാണ് തെങ്ങ് കട ഭാഗത്ത് നിന്ന് മുറിഞ്ഞ് ഓട്ടോയുടെ മുകളിലേയ്ക്ക് വീണത് . മലയോരത്ത് കനത്ത മഴ ലഭിച്ചു . ബേക്കൽ , പാലക്കുന്ന് , ഉദുമ , കാസർകോട് , ബദിയഡുക്ക , പെർള , മുള്ളരിയ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു . മഞ്ചേശ്വരം ഉദ്യാവാർ മാടബാക്കിമാർക്കണ്ടത്തെ സതീഷ് ചൗട്ട , സയ്യിദ് അമീർ അലി എന്നിവരുടെ പച്ചക്കറികൾക്ക് നാശം ഉണ്ടായി.മാന്യ ചുക്കിനടുക്കയിലെ കൊഴുമണിയാണിയുടെ പമ്പ് ഷെഡും ഇടിമിന്നലിൽ തകർന്നു . വീടിന്റെ വയറിംഗും കത്തിനശിച്ചു

