തിരുവനന്തപുരത്ത് ഇടിമിന്നലില്‍ പടക്കനിര്‍മ്മാണശാല പൊട്ടിത്തെറിച്ചു, വനിതാ തൊഴിലാളി മരിച്ചു; ഉടമ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: ഇടിമിന്നലില്‍ പടക്കനിര്‍മാണശാല പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. തിരുവനന്തപുരം പാലോട് ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഉടമ സൈലസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുശീലയുടെ ഭര്‍ത്താവ് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപെട്ടു. പടക്കനിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. സൈലസിന്റെ റബര്‍തോട്ടത്തിലാണ് പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. പടക്ക നിര്‍മാണശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

