യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇ.ഡിയുടെ നോട്ടീസ്

കൊച്ചി: ഇ.ഡിയ്ക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് നോട്ടീസ്. കത്വ ഫണ്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്നാണ് സൂചന. ഈ മാസം 22 ന് ഹാജരാകാനാണ് നിർദ്ദേശം. രണ്ടാഴ്ച മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് സുബൈറിന് നോട്ടീസ് ലഭിച്ചത്.nullഭാര്യ പിതാവ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് രണ്ട് തവണ സമയം നീട്ടിച്ചോദിച്ചിരുന്നു. വ്യാഴാഴ്ച ഇ.ഡിയ്ക്ക് മുന്നിൽ ഹാജരാകുമെന്ന് സുബൈർ വ്യക്തമാക്കിയിട്ടുണ്ട്.
കത്വ പെൺകുട്ടിയ്ക്ക് വേണ്ടി പണ സമാഹരണം നടത്തിയതിൽ വലിയ തിരിമറി നടന്നിട്ടുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ലീഗ് മുൻ നേതാവ് യൂസഫ് പടനിലം ആണ് ആരോപണം ഉന്നയിച്ചത്. കത്വ പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറാതെ ഒരു കോടിയോളം രൂപ നേതാക്കൾ തന്നെ വകമാറ്റിയെന്നാണ് ആരോപണം.
ഫണ്ട് ലഭിച്ചത് വിവിധ ഇടങ്ങളിൽ നിന്നാണ്. ഇതേ പറ്റിയും അന്വേഷണം ഉണ്ടാകും. കള്ളപ്പണ ഇടപാട്, വിദേശ നാണ്യ വിനിമയ ചട്ട ലംഘനം തുടങ്ങിയ വിവരങ്ങളും ഇഡി അന്വേഷിക്കുമെന്നാണ് സൂചന.

