കാസർകോട് ജില്ലക്കായി മാത്രം കോവിഡ് മാനദണ്ഡം കർശന നിയമമായി കൊണ്ട് വരുന്നത് ജനദ്രോഹപരം. – ജില്ലാ ജനകീയ നീതി വേദി

കാസർകോട്: ദേശീയ തലത്തിൽ ആകമാനം കോവിഡ് വ്യാപനം മിന്നൽ വേഗത്തിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ കേരളത്തിലെ മറ്റേത് ജില്ലയിലും ഇല്ലാത്ത വിധത്തിൽ പട്ടണപ്രദേശങ്ങളിലേക്ക് കടക്കണമെങ്കിൽ കോവിഡ് രോഗമുക്തമാണെന്ന സാക്ഷ്യപത്രമൊ, അതല്ലെങ്കിൽ കോവിഡ് വാക്സിനേഷൻ രണ്ട് പ്രാവശ്യമായി എടുത്തതിന്റെ സാക്ഷ്യപത്രമൊ കൈയിൽ കരുതണമെന്ന കർശന തീരുമാനം നടപ്പിലാക്കാൻ ശ്രമിക്കുന്ന ജില്ലാ ഭരണാധികളുടെയും ആരോഗ്യ വകുപ്പിന്റെ തെറ്റായ നയം തിരുത്തണമെന്നും, ഗ്രാമങ്ങളിൽ നിന്നും പട്ടണപ്രവേശന കവാടങ്ങളിൽ ബാരിക്കേട് നിർമ്മിച്ച് വാഹന ഗതാഗത കുരുക്കുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി വിലയിരുത്തുകയും, മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിവേദന മയക്കാനും തീരുമാനിച്ചു.
സൈഫുദ്ദീൻ കെ.മാക്കോട്, ഹമീദ് ചാത്തങ്കൈ, ഹാരീസ് ബന്നു ,റിയാസ് സി.എച്ച്, ഉബൈദുല്ലാഹ് കടവത്ത്, അബ്ദുറഹിമാൻ തെരുവത്ത്, ഇസ്മായിൽ ചെമ്മനാട് , ബഷീർ കുന്നരിയത്ത്, താജുദ്ദിൻ പടിഞ്ഞാർ, റഹ്മാൻ കൈതോട് സിദ്ധീക്ക് എം.എം.കെ., ബദറുദ്ദീൻ കറന്തക്കാട്, എന്നിവർ സംസാരിച്ചു.

