KSDLIVENEWS

Real news for everyone

കോൺഗ്രസ് എം.പി. ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു

SHARE THIS ON

തിരുവനന്തപുരം: കോൺഗ്രസ് എം.പി. ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ തരൂർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരിയും 85 വയസ്സുകാരിയായ അമ്മയും രോഗബാധിതരാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.

സഹോദരി കാലിഫോർണിയയിൽവെച്ച് ഫൈസർ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. താനും അമ്മയും കോവിഷീൽഡിന്റെ രണ്ടാം ഡോസ് ഏപ്രിൽ എട്ടിന് എടുത്തിരുന്നു. അതിനാൽ തന്നെ കോവിഡ് വാക്സിനുകൾക്ക് രോഗബാധയെ തടയാനികില്ലെന്ന് പ്രതീക്ഷിക്കാൻ ഞങ്ങൾക്ക് എല്ലാ കാരണങ്ങളുമുണ്ട്. വാക്സിൻ വൈറസ് ആഘാതത്തിന്റെ തീവ്രത കുറയ്ക്കുമെന്നും തരൂർ ട്വിറ്റിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!