KSDLIVENEWS

Real news for everyone

വീണ്ടും കുതിപ്പ്: പവന്റെ വില 36,000 കടന്നു

SHARE THIS ON

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില.

ആഗോള വിപണിയിലും വിലവർധിച്ചിട്ടുണ്ട്. സ്പോട് ഗോൾഡ് വില ഔൺസിന് 1,793.32 ഡോളർ നിലവാരത്തിലെത്തി. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഡോളർ ദുർബലമായതുമാണ് സ്വർണവിലയിൽ വർധനവുണ്ടാക്കിയത്.

അതേസമയം, തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം എംസിഎക്സ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,195 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ വ്യാപാരദിനത്തിൽ വില 0.72ശതമാനംവർധിച്ച് രണ്ടുമാസത്തെ ഉയർന്ന നിലവാരമായ 48,200ലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!