KSDLIVENEWS

Real news for everyone

നാളെ കഴിഞ്ഞാല്‍ എണ്ണില്ലേ’; എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനം ആര് ഭരിക്കും എന്ന് അറിയാന്‍ രണ്ട് ദിവസം അവശേഷിക്കവേ, തുടര്‍ഭരണം പ്രവചിച്ച് പുറത്തുവന്ന എക്സിറ്റ്പോള്‍ ഫലങ്ങളില്‍ പ്രതികരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ഇത് സംബന്ധിച്ച പ്രതികരണം നടത്തിയതാണ്. പ്രത്യേകമായ ഒരു പ്രതികരണത്തിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നാളെ കഴിഞ്ഞാല്‍ എണ്ണില്ലെ അപ്പോള്‍ അറിയമല്ലോ എന്നും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ കപട ആത്മവിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ച് അത് എണ്ണിയിട്ട് കാണാം എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ തുടര്‍ഭരണം സംബന്ധിച്ച ചോദ്യത്തിന്, അസാധാരണമായ ഒരു ആഹ്ളാദച്ചിരിയോടെ തുടങ്ങിയ മറുപടി. ‘അതിനെപ്പറ്റി നമ്മൾ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവർക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ…. അത് നമുക്ക് മൂന്നാം തിയതി നല്ല നിലയ്ക്ക് തന്നെ കാണാം’ – എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മൂന്നാം തിയതി തമ്മിൽ കാണാമെന്നും മാധ്യമപ്രവർത്തകരോടായി പറഞ്ഞുനിർത്തിയതും ഒരു ചെറുചിരിയോടെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!