കര്‍ണാടകയില്‍ ഇന്ന് 48,296 കോവിഡ് കേസുകള്‍; യുപിയില്‍ 34,626; തമിഴ്നാട്ടില്‍ 18,692

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 48,296 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 217 പേര് മരിച്ചു. 14,884 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 15,23,142. ആകെ മരണം 15,523. ഉത്തര്‍പ്രദേശില്‍ 34,626 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. റെക്കോര്‍ഡ് മരണമാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 332 പേര് മരിച്ചു. ഇതോടെ ആകെ മരണം 12,570. ഇതോടെ ആകെ കേസുകളുടെ എണ്ണം 12,52,324. ഇന്ന് 34,494 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 3,10,783 ആക്ടീവ് കേസുകള്‍. തമിഴ്നാട്ടില്‍ ഇന്ന് 18,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,007 പേര്‍ക്ക് രോഗ മുക്തി. 113 പേരാണ് ഇന്ന് മരിച്ചത്. നിലവില്‍ 1,15,128 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 10,37,582 പേര്‍ക്കാണ് രോഗ മുക്തി. ആകെ മരണം 14,046. രാജസ്ഥാനില്‍ ഇന്ന് 17,155 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 10,034 പേര്‍ക്ക് രോഗ മുക്തി. 155 പേര് മരിച്ചു. നിലവില്‍ 1,76,485 ആക്ടീവ് കേസുകള്‍. ഇതുവരെയായി 4,17,277 പേര്‍ക്ക് രോഗ മുക്തി. ആകെ മരണം 4,239

