ഹലോ ഡോക്ടര്‍; കോവിഡ് രോഗികള്‍ക്ക് ഹെല്പ് ലൈനുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കോവിഡ് രോഗികൾക്കായി മെഡിക്കൽ ഉപദേശക ഹൈൽപ് ലൈൻ തുടങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഹെൽപ് ലൈൻ തുടങ്ങിയ കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ നടപടി. ഇന്ത്യ ഒരുമിച്ച് സ്വന്തം ജനങ്ങളെ സഹായിക്കേണ്ട സമയമാണിത്. ഹലോ ഡോക്ടർ എന്ന പേരിൽ മെഡിക്കൽ അഡ്വൈസറി ഹൈൽപ് ലൈനിന് തുടക്കം കുറിക്കുകയാണ്. സഹായം വേണ്ടവർ +919983836838 എന്ന നമ്പറിൽ വിളിക്കണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഡോക്ടർമാരോട് എ.ഐ.സി.സിയുടെ ഹലോ ഡോക്റിെൻറ ഭാഗമാവാൻ അഭ്യർഥിക്കുകയാണ്. കോവിഡ് രോഗികൾ വിളിക്കുേമ്പാൾ ഡോക്ടർമാർക്ക് വിലപ്പെട്ട അറിവുകൾ പങ്കുവെക്കാൻ കഴിയും. സമാനതകളില്ലാത്ത ഈ ആരോഗ്യപ്രതിസന്ധിയിൽ പരസ്പരം പിന്തുണക്കുകയും പ്രത്യാശ നൽകുകയുമാണ് വേണ്ടത്. നിങ്ങളൊരു ഡോക്ടറാണ് ദയവായി ഹലോ ഡോക്ടറിൽ രജിസ്റ്റർ ചെയ്യണമെന്ന് രാഹുൽ ഗാന്ധി അഭ്യർഥിച്ചു

