KSDLIVENEWS

Real news for everyone

മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ മേയ് 14 വരെ നിരോധനാജ്ഞ

SHARE THIS ON

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഇന്ന് ആറു പഞ്ചായത്തുകളിൽ കൂടി കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ 55 പഞ്ചായത്തുകളിൽ മേയ് 14 വരെ നിരോധനാജ്ഞയുണ്ടാകും. എടരിക്കോട്, ഒഴൂർ, കരുളായി, കാവനൂർ, മക്കരപ്പറമ്പ്, മൂത്തേടം പഞ്ചായത്തുകളിലാണ് ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോവിഡ് െടസ്റ്റ് പോസറ്റീവിറ്റി നിരക്ക് 30ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 3945 പേർക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 34,849 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!