KSDLIVENEWS

Real news for everyone

മുംബൈയില്‍ 1,717 പേര്‍ക്ക് കൊവിഡ്; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

SHARE THIS ON

മുംബൈ | മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക്. 24 മണിക്കൂറിനിടെ 1,717 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 51 പേര്‍ മരിച്ചു.
6,082 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 41,102 പേരാണ്. മുംബൈയിലെ പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനമാണ്.
രാജ്യത്ത് ഒന്ന്, രണ്ട് തരംഗങ്ങളിലെല്ലാം മുന്‍പന്തിയിലായിരുന്ന മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നുണ്ട്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 24,920 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 549 പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!