നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: തളിപ്പറമ്ബില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോള്‍മൊട്ട സ്വദേശികളായ ജിയാദ് (19), ഹിഷാം (18) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്. കോള്‍ മൊട്ടയില്‍ നിന്നും കോടല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പള്‍സര്‍ ബൈക്ക് ആണ് അപകടത്തില്‍ പെട്ടത്.ഗുരുതര പരിക്കേറ്റ ഇരുവരെയും തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു

