കേരളത്തില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചത് നേതാക്കള്‍; ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകി താരിഖ് അന്‍വര്‍

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിയ്ക്ക് കാരണം സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് താരിഖ് അൻവർ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകി. ഇടതുപക്ഷത്തെ നേരിടാൻ താഴെ തട്ടിൽ സംഘടനാ സംവിധാനം പര്യാപ്തമായില്ലെന്നും താരിഖ് അൻവർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നേതൃത്വത്തെ പൂർണമായും പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടാണ് സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ സമർപ്പിച്ചത്.
“സംസ്ഥാനത്തെ കോൺഗ്രസിൽ നേതാക്കൾക്കിടയിലുള്ള അനൈക്യമാണ് തെരെഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായതെന്നാണ് ഈ റിപ്പോർട്ടിന്റെ പ്രധാനപ്പെട്ട കണ്ടെത്തൽ. നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാൻ കഴിഞ്ഞില്ല. അതിനാൽ ഈ അനൈക്യം പാർട്ടി പ്രവർത്തകരിലും അണികളിലും പ്രകടമായി. ഗ്രൂപ്പു നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ പ്രവർത്തിച്ചു. ഇത് തന്നെയാണ് പരാജയത്തിന് പ്രധാന കാരണമായത്. താഴെത്തട്ടിൽ ഇടതുപക്ഷത്തെ നേരിടാൻ കോൺഗ്രസിന്റെ സംഘടനാസംവിധാനം പര്യാപ്തമായിരുന്നില്ല. സംഘടനയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ നേതൃത്വം പരാജയപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 19 സീറ്റാണ് ലഭിച്ചത്. ഇത് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ തെറ്റിദ്ധരിച്ചു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായേക്കും എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ യുഡിഎഫിന് വൻ വിജയം ഉണ്ടായത്. എന്നാൽ ഇത് വ്യക്തിഗത നേട്ടം എന്ന നിലയിലാണ് പല നേതാക്കളും കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്ന് കോൺഗ്രസ് പാഠം ഉൾകൊണ്ടില്ല. തിരിച്ചുവരവിന് സമയം ലഭിച്ചിട്ടും
ഇതിൽ അലംഭാവം കാണിച്ചു”, ഇങ്ങനെ പോകുന്നു താരിഖ് അൻവറിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ.
വസ്തുതാ അന്വേഷണ സമിതി റിപ്പോർട്ടിന് ശേഷം കോൺഗ്രസിൽ വൻ അഴിച്ചുപണി ഉണ്ടായേക്കും. എന്ന�

