രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 348,421 കോവിഡ് ബാധിതര്‍; മരണം 4,205

ന്യൂഡല്‍ഹി: കോവിഡ് ബാധയില്‍ രാജ്യത്ത് നേരിയ കുറവ്. ബുധനാഴ്ച 348,421 പേര്‍ക്കാണ് പുതുതായി വൈറസ് കണ്ടെത്തിയത്. 4,205 പേര് 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങി. മൊത്തം മരണസംഖ്യ രണ്ടര ലക്ഷം കടന്നു- 254,197 പേര്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലും ഡല്‍ഹിയിലും വാക്സിന് ക്ഷാമം വില്ലനാകുേമ്ബാഴും പുതുതായി 24,46,674 പേര്‍ക്ക് രാജ്യത്ത് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിന് കടുത്ത ക്ഷാമം നേരിടുന്ന ഡല്‍ഹിയില്‍ വാക്സിന് വിതരണം ചെയ്യുന്ന 125 കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച അടച്ചിരുന്നു. രോഗബാധ അതിരൂക്ഷമായി തുടരുന്ന രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കടുത്ത നിയന്ത്രണം തുടരുകയാണ്. 80 ശതമാനം ജനസംഖ്യയും ലോക്ഡൗണിലായതിനു പുറമെ അവശേഷിച്ച ഇടങ്ങളിലും നിയന്ത്രണം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹി, ഹരിയാന, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ മേയ് 17 വരെ നീട്ടിയിട്ടുണ്ട്. തമിഴ്നാട്ടിലും രാജസ്ഥാനിലും തിങ്കളാഴ്ചയാണ് രണ്ടാഴ്ചത്തെ ലോക്ഡൗണ്‍ ആരംഭിച്ചത്.

