സൗദിയിലെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കി

ജിദ്ദ: യാത്രാനിരോധനം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍നിന്ന് സൗദിയിലെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് (ഹോട്ടല്‍ താമസം) നിര്‍ബന്ധമാക്കി.സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
മേയ് 20 മുതല്‍ സൗദിയിലെത്തുന്നവര്‍ക്കാണ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കിയത്. അതേസമയം, ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണങ്ങള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി രാജ്യത്തെ വിമാനക്കമ്ബനികള്‍ക്ക് നല്കിയിട്ടുണ് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനം. എന്നാല്‍, ഈ നിബന്ധനയില്‍ സ്വദേശികള്‍ക്കടക്കം കുറച്ചുപേര്‍ക്ക് ഇളവുണ്ട്. മേയ് 17 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് സൗദി അറേബ്യ നീക്കാനിരിക്കെയാണ് പുതിയ തീരുമാനം.

