KSDLIVENEWS

Real news for everyone

ടാറ്റ ആശുപത്രി: കോവിഡ് ഗുരുതരമായ രോഗികള്‍ക്കായി ജില്ലയിലെ മുഖ്യ ചികിത്സാകേന്ദ്രംG

SHARE THIS ON

കാസര്‍കോട്: ജില്ലയില്‍ കോവിഡ്-19 കേസുകളുടെ അതിവ്യാപന രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം ഗുരുതര ലക്ഷണങ്ങള്‍ ഉള്ളവരുടെ എണ്ണവും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ചികിത്സാരംഗത്ത് ജില്ലയുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ വലിയ നേട്ടമാകുന്നു ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രി. മരണാസന്നരായ നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചു ഈ ആശുപത്രിയിലെ ചികിത്സ കൊണ്ട്. നിലവില്‍ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഹോസ്പിറ്റല്‍ ആരംഭിച്ചത് മുതല്‍ നാളിതു വരെയായി 1524 കോവിഡ്-19 രോഗികള്‍ക്ക് ഇവിടെ നിന്നും ചികിത്സ ലഭ്യമാക്കിയിരിക്കുന്നു. ഇതില്‍ 1368 പേരുടെയും രോഗം ഭേദമായിരുന്നു. ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി ബി, സി രോഗികളെയാണ് പ്രധാനമായും ഇവിടെ ചികിത്സിക്കുന്നത്. 12 ഓളം ഐ സി യു ബെഡുകളും, 70 ഓളം സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സൗകര്യമുള്ള ബെഡുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനകം 86 ഓളം അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഇവിടെ നിന്ന് ചികിത്സ ലഭിച്ചു രോഗം ഭേദമായിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്റര്‍ സഹായം ആവശ്യമായവരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!