KSDLIVENEWS

Real news for everyone

മോദിയെ വിമര്‍ശിച്ച്‌ പോസ്റ്ററുകള്‍ ; ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റില്‍

SHARE THIS ON

ന്യൂഡല്‍ഹി : നഗരത്തില്‍ മോദി വിരുദ്ധ പോസ്റ്ററുകള്‍ കണ്ട സംഭവത്തില്‍ 15 പേര്‍ അറസ്റ്റില്‍. സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്താണ് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ സംബന്ധിച്ച്‌ വ്യാഴാഴ്ച ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും, എഫ് ഐ ആറുകളും രജിസറ്റര്‍ ചെയ്തു.

നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്. എന്നായിരുന്നു പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട വാചകം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!