ഇന്ത്യയില്‍ പ്രതിദിന രോഗികള്‍ കുറഞ്ഞു: 24 മണിക്കൂറിനിടെ 3,11,170 പേർക്ക് കോവിഡ്; മരണനിരക്ക് 4000 ത്തിന് മുകളില്‍ തന്നെ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഞായറാഴ്ചയും നേരിയ കുറവ്. രാജ്യത്ത് പുതുതായി 3,11,170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവിൽ 36,18,458 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3,890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
Content Highlights: Covid 19, India
Tags : COVID 19 report of india

