KSDLIVENEWS

Real news for everyone

സർവീസ് ചട്ടലംഘനം നടത്തിയ മൊഗ്രാൽ പുത്തൂർ സെക്ടറൽ മജിസ്ട്രേറ്റിനെതിരെ നടപടി വേണം : ഡി.വൈ.എഫ്.ഐ പരാതി നൽകും

SHARE THIS ON

മൊഗ്രാൽപുത്തൂർ : മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ വാർഡ് തല സമിതികൾ പ്രവർത്തനസജ്ജമല്ലെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അവലോകനയോഗത്തിൽ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിക്കെതിരെ വാട്ട്സ്ആപ്പിലൂടെ പരസ്യപ്രസ്താവന നടത്തിയ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സെക്ടറൽ മജിസ്ട്രേറ്റ് ഷാഹുൽ ഹമീദിനെതിരേ സർവീസ് ചട്ടലംഘനത്തിന് നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ പുത്തൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഔദ്യോഗിക യോഗത്തിൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വസ്തുതാപരമായ കാര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്.

ഇതിനെതിരെ വിമർശനം ഉണ്ടെങ്കിൽ പ്രസ്തുത യോഗത്തിൽ പഞ്ചായത്ത് ഭരണസമിതിക്കോ, സെക്ടറിൽ മജിസ്ട്രേറ്റിനോ ഔദ്യോഗിക മാർഗങ്ങൾ വഴി വിയോജിപ്പ് അറിയിക്കാമായിരുന്നു.

രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ പോലും പ്രതികരിക്കുന്നതിന് മുമ്പ് സർവീസ് ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചരണത്തിന് സെക്ടറൽ മജിസ്ട്രേറ്റ് നേതൃത്വം കൊടുക്കുകയായിരുന്നു.

സെക്ടറൽ മജിസ്ട്രേറ്റ് എന്ന നിലയിൽ പഞ്ചായത്തിൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ രാഷ്ട്രീയ മുൻവിധിയോടെയാണെന്ന് ജനങ്ങൾക്കിടയിൽ വ്യാപകമായ പരാതിയുണ്ട്.

ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!