KSDLIVENEWS

Real news for everyone

സി.എ.എ നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്​ലിം ലീഗ്​ സുപ്രീംകോടതിയി​േലക്ക്​

SHARE THIS ON

ന്യൂഡൽഹി: സി.എ.എ നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുസ്​ലിം ലീഗ്​ സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്ര വിജ്ഞാപനം ചോദ്യം ചെയ്​താണ്​ മുസ്​ലിംലീഗിന്‍റെ ഹരജി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വർഷം സുപ്രീംകോടതിയിൽ ലീഗ്​ ഹരജി സമർപ്പിച്ചിരുന്നു. കേസ്​ പരിഗണിക്കുന്നവേളയിൽ ഇതിന്‍റെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലെന്നും തുടർനടപടി ഉടൻ ഉണ്ടാവില്ലെന്ന്​ കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.

തുടർന്ന്​ കേസ്​ പിന്നീട്​ പരിഗണിക്കാൻ മാറ്റി. കേന്ദ്രസർക്കാറിന്‍റെ ഉറപ്പിൻമേൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി ഇടക്കാല ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നില്ല. കോവിഡ്​ ബാധയെ തുടർന്ന് കോടതി കേസ്​ പരിഗണിച്ചിരുന്നില്ല. ഇതിനിടെയാണ്​ പൗരത്വനിയമം നടപ്പാക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട്​ പോയത്​.

ഇതുമായി ബന്ധപ്പെട്ട്​ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാണ്​ ​ഹരജിയിലെ പ്രധാന ആവശ്യം. ഹരജി ഇന്ന്​ തന്നെ ഫയൽ തന്നെ ചെയ്യുമെന്നാണ്​ സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!